CHERIAN P CHERIAN

ഒരു കാലഘട്ടത്തിന്റെ നാഡീ സ്പന്ദനം.

31 പുസ്തകങ്ങള്‍ അടങ്ങുന്ന ഒരു ഗ്രന്ഥസമാഹാരമാണ് ഈ പുതിയ വെബ്-സൈറ്റിലൂടെ പ്രകാശിതമാകാന്‍ പോകുന്നത്. സാഹിത്യത്തിന്റെ എല്ലാ മേഖലകളെയും തൊട്ടുരുമ്മിയാണ് ഈ രചനകള്‍ കടന്നുപോകുന്നത്. കഥ, കവിത, ലേഖനം, ഹാസ്യവിമര്‍ശനം, ചരിത്രം, ബൈബിള്‍, യാത്രാവിവരണം, കല തുടങ്ങിയ ഒട്ടുമിക്കരംഗങ്ങളും രചനയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട്.

Cherian P Cherian

ഈ നവയുഗസംരംഭത്തിലൂടെ അനുവാചകരുടെ മുന്‍പില്‍ വായനയുടെ ഒരു തുറന്ന തീന്‍മേശ ഒരുക്കുകയാണ് ഞാൻ. ഇഷ്ടവിഭവങ്ങള്‍കൊണ്ട് സമ്പന്നമായിരിക്കും ഈ ഭക്ഷണത്തളിക.
നിറത്തിലും, മണത്തിലും, രുചിയിലും ഇഴ ചേര്‍ന്നതാണ് ഈ സ്വാദിഷ്ട ഭോജ്യങ്ങള്‍. കയ്പ്പും, പുളിപ്പും, മധുരവും കലര്‍ന്ന് ഇത് നിങ്ങളെ വരവേല്‍ക്കും. ഈ അക്ഷയപാത്രത്തില്‍ നിന്നും വേണ്ടുവോളം
നിങ്ങൾക്ക് ആസ്വദിക്കാം. വ്യക്തികളുടെ രുചിഭേദാനുസരണം വേണ്ടത് വേണ്ടത്ര അളവില്‍ നിങ്ങള്‍ക്ക് സ്വീകരിച്ച്, ആസ്വദിച്ച് അനുഭവേദ്യമാക്കാം.

ഈ പുതിയ പരീക്ഷണത്തെ സഹൃദയരായ വായനക്കാര്‍ ഉള്ളുതുറന്നു സ്വീകരിക്കുക. വിമര്‍ശനങ്ങളും, വിലയിരുത്തലുകളും, സ്വാഗതം ചെയ്യുന്നു.

സ്‌നേഹാദരവുകളോടെ

ചെറിയാന്‍ പി. ചെറിയാന്‍

(സണ്ണിസാര്‍)
ഫോണ്‍- +919447768524
ഇരവിപേരൂര്‍
20-05-2022

Books of Cherian P Cherian

ഈ അക്ഷയപാത്രത്തില്‍ നിന്നും വേണ്ടുവോളം
നിങ്ങൾക്ക് ആസ്വദിക്കാം. വ്യക്തികളുടെ രുചിഭേദാനുസരണം വേണ്ടത് വേണ്ടത്ര അളവില്‍ നിങ്ങള്‍ക്ക് സ്വീകരിച്ച്, ആസ്വദിച്ച് അനുഭവേദ്യമാക്കാം.

ചെറിയാന്‍ പി. ചെറിയാന്‍ (സണ്ണിസാര്‍)


പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ ഇരവിപേരൂരില്‍ 1941-ല്‍ ജനനം. ഹൈസ്‌കൂള്‍ പഠനം ഇരവിപേരൂര്‍ സെന്റ്ജോണ്‍സ് ഹൈസ്‌കൂളില്‍. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ മത്തമാറ്റിക്സ് ഐശ്ചികവിഷയമെടുത്ത് 1963-ല്‍ രണ്ടാം ക്ലാസ്സോടെ ബി. എസ് .സി.ബിരുദം നേടി. 1964-ല്‍ തിരുവല്ല റ്റൈറ്റസ് സെക്കന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി.എഡ്. ബിരുദം. 1963 മുതല്‍ സെന്റ്ജോണ്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. 1972-ല്‍ എം.എസ്.സി. പഠനത്തിന് ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ ചേര്‍ന്നു. 1974-ല്‍ രണ്ടാം ക്ലാസ്സോടെ എം.എസ്.സി. പാസ്സായി. വീണ്ടും സെന്റ്ജോണ്‍സില്‍ അദ്ധ്യാപകനായി തുടര്‍ന്നു. 33 വര്‍ഷത്തെ അദ്ധ്യാപനത്തിനുശേഷം 1999-ല്‍ ഹെഡ്മാസ്റ്ററായി വിരമിച്ചു.

2009-ല്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. തുടര്‍ന്നുള്ള 12 വര്‍ഷങ്ങളിലായി 32 പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. 2018-ല്‍ സാഹിത്യരചനയ്ക്കുള്ള നവോത്ഥാന ശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹനായി.
ഭാര്യ: ശ്രീമതി മേരി ചെറിയാന്‍ (റിട്ട. ഹെഡ്മിസ്ട്രസ്, എം.എം.എ ഹൈസ്‌കൂള്‍, മാരാമണ്‍)
മക്കള്‍: ദീപു-ദീപം (യു.എസ്), ദിലീപ്-റ്റീന (യു.കെ.), ദീപ്തി-ജൂബിന്‍ (കാനഡ)
കൊച്ചുമക്കള്‍: ദിയ, അയാന്‍, ആരണ്‍

മേല്‍ വിലാസം: ചെറിയാന്‍ പി. ചെറിയാന്‍, പ്ലാക്കീഴ്പുത്തന്‍പുരയില്‍ , ഇരവിപേരൂര്‍-689542
ഫോണ്‍: 9447768524

Credits

2009-ല്‍ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. തുടര്‍ന്നുള്ള 12 വര്‍ഷങ്ങളായി 31 പുസ്തകങ്ങല്‍ എഴുതി പ്രസിദ്ധീകരിച്ചു. 2018 -ല്‍ സാഹിത്യ രചനയ്ക്കുള്ള നവോത്ഥാന ശ്രേഷ്ഠ പുരസ്‌ക്കാരത്തിനര്‍ഹനായി.

0 +

Ongoing Projects

0 +

Books Published

0 +

Since 13 Years

Website Developed @ Mediagfx Eraviperoor